MORE

    സബ്സിഡികള്‍ക്കെതിരായ ലോകബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് നിര്‍മ്മല സീതാരാമന്‍

    Date:

    വാഷിങ്ടണ്‍: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

    സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കിയ സബ്സിഡി സുസ്ഥിര വികസനത്തിന് സഹായകമായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

    ലോകബാങ്കിന്‍റെ വികസന സമിതി യോഗത്തില്‍ സംസാരിക്കവെയാണ് നിര്‍മ്മല സീതാരാമന്‍ സബ്സിഡി സംബന്ധിച്ച പ്രസ്താവന നടത്തിയത്. പൊതുഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നാണ് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൈസേഷനെ ലോകബാങ്ക് അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി എടുത്തുപറഞ്ഞു.

    ലോകബാങ്ക് സബ്സിഡികളുടെ ഒരു വശം മാത്രം നോക്കിയാല്‍ പോര. വികലവും പാഴാക്കുന്നതുമായ സബ്സിഡികളും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന സബ്സിഡികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...