MORE

    മുന്‍പ് ഇറ്റാലിക്കാരി മോദിയെ അപമാനിച്ചു, ഇപ്പോള്‍ ഇറ്റാലിയ അമ്മയെ അപമാനിക്കുന്നു: അനുരാഗ് താക്കൂര്‍

    Date:

    കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും കടന്നാക്രമിച്ച്‌ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നേരത്തെ ഇറ്റലിക്കാരിയായ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ഇറ്റാലിയ മോദിയുടെ അമ്മയെ അപമാനിക്കുകയാണെന്നുമാണ് അനുരാഗ് താക്കൂര്‍ പറഞ്ഞത്.

    ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.

    ഇറ്റലിയില്‍ ജനിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെയും ലക്ഷ്യമിട്ടാണ് അനുരാഗ് താക്കൂറിന്‍റെ പരാമര്‍ശം- “ഗുജറാത്ത് ഈ അധിക്ഷേപം നേരത്തെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും അംഗീകരിക്കില്ല. ഗുജറാത്ത് ഉചിതമായ മറുപടി നല്‍കും”.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ദേശീയ വനിതാ കമ്മീഷന്‍ (എന്‍‌സി‌ഡബ്ല്യു) ഗോപാല്‍ ഇറ്റാലിയയെ വിളിപ്പിച്ചിരുന്നു. ഗോപാല്‍ ഇറ്റാലിയ നരേന്ദ്ര മോദിയുടെ അമ്മ ഹിരാബയെ പരിഹസിച്ചെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. മോദിക്ക് ജന്മം നല്‍കിയതാണ് ഹിരാബ ചെയ്ത തെറ്റ് എന്ന് ഇറ്റാലിയ പറയുന്ന പഴയ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ വിമര്‍ശനം.

    ഗുജറാത്തില്‍ വലിയ ബി.ജെ.പി തരംഗം ഉണ്ടെന്നും ഇത്തവണ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ പോകുകയാണെന്നും അനുരാഗ് താക്കൂര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ്സിനും എ.എ.പിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് അനുരാഗ് താക്കൂര്‍ സുരേന്ദ്രനഗറിലും വാധ്വയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തത്. ഗുജറാത്തിനെ ഇന്ത്യയുടെ മുഴുവന്‍ വികസന മാതൃകയെന്നാണ് അനുരാഗ് താക്കൂര്‍ വിശേഷിപ്പിച്ചത്- “ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ 2014ലും 2019ലും മോദിജി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 2024ലും 400ലധികം സീറ്റുകളുമായി മോദിജി അധികാരത്തിലെത്തും”.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...