MORE

    പീഡനക്കേസ്; എല്‍ദോസ് എംഎല്‍എ ഒളിവില്‍ തുടരുന്നു; ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കും, അന്വേഷണം കടുപ്പിച്ച്‌ പോലീസ്, ഇന്നും തെളിവെടുപ്പ് തുടരും

    Date:

    തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുന്നു. യുവതി നല്‍കിയ പീഡനപരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെയാണ് എംഎല്‍എ ഒളിവില്‍ പോയത്.

    കേസിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

    എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയുന്നതിനാല്‍ അത് വരെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം, ഇന്നലെ പരാതിക്കാരിയായ യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്നും തെളിവെടുപ്പ് തുടരും. അതിനിടെ എംഎല്‍എ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എല്‍ദോസിന്റെ നീക്കം.എംഎല്‍എ ഒളിവിലാണെങ്കിലും പെരുമ്ബാവൂരിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

    എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വാദം കേട്ടിരുന്നു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവതിയെ പലയിടത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്.

    പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ മറ്റ് തെളിവുകളും പരാതിക്കാരിയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ എംഎല്‍എയ്ക്ക് ജാമ്യം നല്‍കരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. എംഎല്‍എ കയ്യേറ്റം ചെയ്തുവെന്നായിരുന്നു ആദ്യം യുവതി നല്‍കിയ പരാതി. കോവളം പോലീസിലാണ് യുവതി പരാതി നല്‍കിയിരുന്നത്. പിന്നീടാണ് യുവതി പീഡന പരാതി നല്‍കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...