MORE

    മുന്‍ പഞ്ചാബ് മന്ത്രി സുന്ദര്‍ ഷം അറോറ അറസ്റ്റില്‍

    Date:

    ചണ്ഡീഗഡ്: അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വിജിലന്‍സ് ഓഫീസര്‍ മന്‍മോഹന്‍ കുമാറിന് 50 ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ മുന്‍ പഞ്ചാബ് മന്ത്രി സുന്ദര്‍ ഷം അറോറയെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു.

    സുന്ദര്‍ ഷം അറോറക്കെതിരെ അന്വേഷണം നടക്കുന്ന അഴിമതിക്കേസുകളില്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നതിന് പകരമായി ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി വിജിലന്‍സ് ബ്യൂറോ എഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 14 ന് സുന്ദര്‍ ഷം അറോറ മന്‍മോഹന്റെ വീട്ടിലെത്തി, തനിക്കെതിരായ കേസുകള്‍ ഒഴിവാക്കിയാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞു. മന്‍മോഹന്‍ ഇക്കാര്യം വിജിലന്‍സ് മേധാവിയോട് റിപ്പോര്‍ട്ട് ചെയ്യുകയും മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കെണിയൊരുക്കുകയും ചെയ്തു.

    സിരാക്പൂരിലെ ഒരു മാളില്‍ വച്ച്‌ പണമടങ്ങിയ ബാഗ് വിജിലന്‍സ് ഉദ്യോഗസ്ഥന് നല്‍കുന്നതിനിടെയാണ് അറോറയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അനധികൃത സ്വത്ത് ഉള്‍പ്പെടെ നിരവധി കേസുകള്‍ അറോറയ്‌ക്കെതിരെ വിജിലന്‍സ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. അറോറയെ വിജിലന്‍സ് ബ്യൂറോ അന്വേഷണത്തിനായി രണ്ടുതവണ വിളിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

    ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു അറോറ, അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച അറോറ പിന്നീട് ബി.ജെ. പി യില്‍ ചേര്‍ന്നിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...