MORE

    ശ്രീലങ്കയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം; ആശങ്കയില്‍ തമിഴ്‌നാട്

    Date:

    ചെന്നൈ: ശ്രീലങ്കയിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി എല്‍ എ) സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുനമ്ബില്‍ തമിഴ്‌നാട്.

    ലങ്കയിലെ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

    അയല്‍രാജ്യത്ത് ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയെ ആശങ്കപ്പെടുത്തുന്നതായും തീരദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.

    വടക്കന്‍ ശ്രീലങ്കയിലെ പി എല്‍ എ കേഡറുകളുടെ നീക്കവും ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, മറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസവും ആശങ്കപ്പെടുത്തുന്നു. ഇതിനാല്‍ തീരദേശ ജില്ലകളില്‍ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. കടല്‍ വെള്ളരി കൃഷി ആരംഭിക്കുന്നതിനായി പി എല്‍ എ അത്യാധുനിക ഗാഡ്ജെറ്റുകള്‍ വിന്യസിച്ചതായും മുന്നറിയിപ്പിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...