MORE

    ”നമ്മളിപ്പോള്‍ മരിക്കും”; 230 കിമി വേഗത്തില്‍ കുതിച്ച്‌ ഫെയ്‌സ്ബുക്ക് ലൈവ്; ബിഎംഡബ്ല്യൂ ട്രക്കിലേക്കു പാഞ്ഞുകയറി, നാലു മരണം

    Date:

    ലഖ്നൗ: “ഞങ്ങള്‍ നാലും മരിക്കും”, ബിഎംഡബ്ല്യൂ കാര്‍ അമിതവേ​ഗതയില്‍ ഓടിച്ച്‌ ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ നാല്‍വര്‍ സംഘം പറയുന്നതിങ്ങനെ.

    ആവേശത്തില്‍ പറഞ്ഞ തമാശ പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ നാലുപേരും തല്‍ക്ഷണം മരിച്ചു. അമിത വേഗത്തിലെത്തിയ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

    ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് അപകമുണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു.‌ 230 കിലോമീറ്റര്‍ വേഗത്തിലാണ് അപകടം നടന്ന സമയത്ത് നാല്‍വര്‍ സംഘം കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. 100 കിലോമീറ്റര്‍ വേഗപരിധിയുള്ള പാതയിലൂടെയാണ് ഇവര്‍ അമിതവേ​ഗതയില്‍ കാര്‍ പായിച്ചത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അപകടത്തിന് മുന്‍പ് കാറിന്റെ വേ​ഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍ കടക്കുന്നത് കാണാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...