MORE

    അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യണം’; അമ്മയുടെ മൃതദേഹവുമായി പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച്‌ മക്കള്‍

    Date:

    അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ (last rites) ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണങ്ങി കഴിയുന്ന അച്ഛന്റെ വീടിന് മുന്നില്‍ മക്കളുടെ പ്രതിഷേധം (protest).

    ആന്ധ്രാപ്രദേശിലെ (Andrapradesh) ബപട്‌ല ജില്ലയിലെ സുന്ദുരു മണ്ഡലത്തിലെ മുന്നാങ്കിവാരിപാലം ഗ്രാമത്തിലാണ് സംഭവം. മൂന്നങ്ങിവാരിപ്പാലം സ്വദേശിയായ കെ കോട്ടേശ്വര റാവുവിന്റെയും പുഷ്പവതി (48)യുടെയും വിവാഹം 25 വര്‍ഷം മുമ്ബാണ് കഴിഞ്ഞത്. ഗുണ്ടൂര്‍ ജില്ലയിലെ പൊന്നൂര്‍ മണ്ഡലത്തിലെ വട്ടിമുക്കല ഗ്രാമനിവാസിയാണ് പുഷ്പവതി. ദമ്ബതികള്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ഉളളത്. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. മകന്‍ മണി കൂലിപ്പണിക്കാരനാണ്.

    പുഷ്പവതി ഭര്‍ത്താവ് കോട്ടേശ്വര റാവുവുമായി പിണങ്ങി കഴിയുകയായിരുന്നു. അതേ ഗ്രാമത്തിലുള്ള ഒരു വാടക വീട്ടിലാണ് പുഷ്പവതി താമസിച്ചിരുന്നത്. എന്നാല്‍ നാല് വര്‍ഷം മുമ്ബ് വാടക വീട് ആകെ തകര്‍ന്നതിനെ തുടര്‍ന്ന് അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. കൂടാതെ പുഷ്പവതി അസുഖ ബാധിതയുമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുഷ്പവതിയെ ഗുണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബര്‍ 14ന് അവര്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍, പുഷ്പാവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കോട്ടേശ്വര റാവു എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മക്കളും അമ്മയുടെ മൃതദേഹവും കൊണ്ട് പിതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി അവര്‍ പ്രതിഷേധം നടത്തുകയായിരുന്നു.

    എന്നാല്‍, ഈ പ്രതിഷേധമൊന്നും റാവുവിന്റെ മനസ്സ് അലിയിച്ചില്ല. സംഭവം തഹസില്‍ദാര്‍ കനകദുര്‍ഗയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ സുന്ദൂര്‍ പൊലീസ് നടപടിയെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കോട്ടേശ്വര റാവു സമ്മതിച്ചതായാണ് വിവരം. എന്നാല്‍ സ്വത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് മക്കള്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്തുന്നതെന്ന് കോട്ടേശ്വര റാവുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...