MORE

    മത്സരം പൂര്‍ത്തിയാകും മുമ്ബ് സ്റ്റേഡിയം വിട്ടു ; കിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കേതിരെ അച്ചടക്കനടപടി

    Date:

    ന്യൂഡല്‍ഹി : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കേതിരെ അച്ചടക്കനടപടി. ചെല്‍സിക്ക് എതിരായ മത്സരത്തില്‍ നിന്നാണ് റൊണാള്‍ഡോയെ ഒഴിവാക്കിയത്.

    പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്.

    ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാകും മുമ്ബ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറങ്ങാന്‍ റൊണാള്‍ഡോ വിസമ്മതിച്ചിരുന്നു. ഇന്ന് നടന്ന പരിശീലനത്തില്‍ റൊണാള്‍ഡോ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. താരം ഒറ്റയ്‌ക്കാണ് പരിശീലനം നടത്തിയത്.

    നാല് മിനിറ്റ് ഇഞ്ചുറി ടൈം ശേഷിക്കേയാണ് പകരക്കാരന്റെ ബെഞ്ചില്‍ ആയിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. മത്സരം അവസാനിക്കുന്നതിനു മുമ്ബ് താരം ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

    ഇതിനിടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇതിഹാസ താരം സ്റ്റീവ് നിക്കോള്‍ രംഗത്തെത്തിയിരുന്നു. അവന്‍ വളരെ അധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ 15 വര്‍ഷമായി അവനായിരുന്നു ഒന്നാമന്‍. എല്ലാരും അഭിനന്ദിച്ചത് അവന്റെ പുറത്ത് തട്ടിയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കാതിരിക്കുമ്ബോള്‍ നിങ്ങളെങ്ങനെയാവും പ്രതികരിക്കുക എന്നതിലാണ് ആളുകള്‍ നിങ്ങളെ വിലയിരുത്തുന്നത്. ബിഗ് ബേബിയെ പോലെ പ്രതികരിക്കുന്നത് നിര്‍ത്തിയേ പറ്റു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...