MORE

    ക്രൈം നന്ദകുമാറിന്‍റെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

    Date:

    കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്.

    തനിക്കെതിരെ കള്ളക്കേസ് എടുക്കാന്‍ വീണാ ജോര്‍ജ് ഗൂഡാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി.

    പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. വീണാ ജോര്‍ജിനും മറ്റ് എട്ട് പേര്‍ക്കുമെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തു. വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയതിന് നന്ദകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

    വനിതാ മന്ത്രിയുടെ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ ചമയ്ക്കാന്‍ നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാത്തതിന് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജീവനക്കാരി എറണാകുളം നോര്‍ത്ത് പൊലീസിലാണ് പരാതി നല്‍കിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...