MORE

    ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍

    Date:

    മുംബൈ: പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.

    ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും കളിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു.

    “ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണിക്കും. നിരവധി ലോകകപ്പുകള്‍ നമ്മള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ മുമ്ബ് നിരവധി തവണ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആരും നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ആവശ്യമില്ല. അത് കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.

    എല്ലാ ടീമുകളും അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കാരണം കായിക ലോകത്ത് ഇന്ത്യയെ അവഗണിച്ച്‌ മുന്നോട്ട് പോകാന്‍ കഴിയില്ല, പ്രത്യേകിച്ചും ക്രിക്കറ്റില്‍. അതിനാല്‍ തന്നെ അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കും. അത് ഒരു ചരിത്ര സംഭവമാക്കി മാറ്റുകയും ചെയ്യും.” – അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...