ബംഗളൂരു: ബ്രിട്ടീഷ് രാജ്ഞി കാമില ചികിത്സാവശ്യാര്‍ഥം ബംഗളൂരുവില്‍. വ്യാഴാഴ്ച ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കെംപെഗൗഡ വിമാനത്താവളത്തിലെത്തിയ കാമില റോഡ്മാര്‍ഗം 40 കിലോമീറ്റര്‍ സഞ്ചരിച്ച് ചികിത്സകേന്ദ്രമായ സൗഖ്യയില്‍ എത്തി.
വൈറ്റ്ഫീല്ഡിനടുത്താണ് പ്രമുഖ ചികിത്സകേന്ദ്രമായ സൗഖ്യയുള്ളത്.
പത്ത് ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ തെറപ്പികളടക്കമാണ് ബ്രിട്ടീഷ് രാജ്ഞിക്ക് നടത്തുന്നത്. 75കാരിയായ കാമില ചാള്‍സ് മൂന്നാമന്റെ ഭാര്യയാണ്. സുഹൃത്തുക്കള്‍, രാജകുടുംബാംഗങ്ങള്‍. സ്കോട്ട്ലന്‍ഡ്യാര്‍ഡ് പൊലീസിലെ അംഗരക്ഷകര്‍ എന്നിവരാണ് കാമിലയോടൊപ്പമുള്ളത്.

