MORE

    കോര്‍പ്പറേഷന്‍ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുക്കും

    Date:

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തെഴുതിയെന്ന ആരോപണത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുക്കും.

    ആനാവൂര്‍ നാഗപ്പന്‍റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം തേടി. പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം അനുവദിക്കുമെന്നും ആനാവൂര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

    തിരുവനന്തപുരം കോര്‍പ്പറേഷനിലെ തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് മേയര്‍ കത്ത് നല്‍കിയെന്നാണ് ആരോപണം. എന്നാല്‍, മേയറുടെ പേരില്‍ പുറത്തുവന്ന ലെറ്റര്‍ പാഡ് വ്യാജമാണെന്ന് ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തങ്ങളുടെ ഓഫീസ് തയ്യാറാക്കിയ ലെറ്റര്‍ പാഡ് അല്ലെന്നാണ് മൊഴി. മേയറുടെ ഓഫീസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

    ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നായിരുന്നു മേയര്‍ പറഞ്ഞത്. താന്‍ ഉപയോഗിച്ച ലെറ്റര്‍ഹെഡ് എഡിറ്റ് ചെയ്തു തയാറാക്കിയ കത്ത് ആണെന്നു സംശയമുണ്ടെന്നും, പഴയ ലെറ്റര്‍ പാഡിന്റെ ഹെഡറും സീലും വച്ചു കത്തു തയാറാക്കിയതാകാമെന്നും മേയര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...