കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബി.ജെ.പിയിലെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
എന്നാല്‍, പോരാടാന്‍ ധൈര്യമില്ലാത്തവര്‍ മാത്രമേ ബി.ജെ.പിയിലേക്ക് പോകൂ എന്ന് ശശി തരൂര്‍ തിരിച്ചടിച്ചു.
“കോണ്‍ഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണലിന് മുമ്ബ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. കോണ്‍ഗ്രസിലെ ജനാധിപത്യവാദികള്‍ 1000 പേര് മാത്രമാണ്. അവര്‍ ശശി തരൂരിന് വോട്ട് ചെയ്യാനുള്ള ധൈര്യം കാണിച്ചു. അവര്‍ ഉടന്‍ തന്നെ ബി.ജെ.പിയില്‍ ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” -എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. പിന്നാലെ മറുപടിയുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തി- “ധൈര്യമുള്ളവര്‍ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല. പോരാടാന്‍ ധൈര്യമില്ലാത്തവര്‍ പോകാനുള്ള പ്രവണത കാണിച്ചേക്കാം”. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിജയിച്ചത്. ഒക്ടോബര്‍ 17നായിരുന്നു തെരഞ്ഞെടുപ്പ്. ഖാര്‍ഗെക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടുമാണ് ലഭിച്ചത്.

