MORE

    ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

    Date:

    ലോകത്തിലെ ഭൂരിഭാഗം ആള്‍ക്കാരും ഉപയോഗിക്കുന്ന സെര്‍ച്ച്‌ ബ്രൗസറാണ് ഗൂഗിള്‍ ക്രോം. എന്നാല്‍, ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍.

    ഇത്തവണ ക്ലൗഡ് 9 എന്ന ബോട്ട്നെറ്റിനെ കുറിച്ചാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അവ എന്താണെന്ന് അറിയാം.

    സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ബോട്ട്നെറ്റാണ് ക്ലൗഡ് 9. സുരക്ഷിതമല്ലാത്ത സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ലളിതമായ എക്സ്റ്റന്‍ഷനുകളിലൂടെയാണ് ക്ലൗഡ് 9 കംപ്യൂട്ടറുകളെ ബാധിക്കുന്നത്. ബീപ്പിംഗ് കംപ്യൂട്ടര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാസ്‌വേഡുകള്‍ മോഷ്ടിക്കാനും, ഉപയോക്താവിന്റെ സമ്മതമില്ലാതെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ക്ലൗഡ് 9 ബോട്ട്നെറ്റുകള്‍ക്ക് സാധിക്കും. കൂടാതെ, അജ്ഞാതമായി മറ്റൊരു സിസ്റ്റത്തില്‍ നിന്നും നിങ്ങളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഡിഡിഒഎസ് പോലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും ക്ലൗഡ് 9 ബോട്ട്നെറ്റ് ബാധിച്ച ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ കഴിയും.

    സാധാരണയായി അഡോബ് ഫ്ലാഷ് പ്ലെയര്‍ അപ്ഡേറ്റുകളുടെ രൂപത്തിലാണ് ക്ലൗഡ് 9 ബോട്ട്നെറ്റ് ഉപയോക്താക്കളുടെ മുന്നില്‍ എത്തുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിധം അവതരിപ്പിക്കുന്നതിനാല്‍ ഉപയോക്താവ് എക്സ്റ്റന്‍ഷന് വേണ്ടി ക്ലിക്ക് ചെയ്യുന്നതോടെ, പ്രത്യേക ബ്രൗസറില്‍ എത്തുകയും ക്ലൗഡ് 9 സിസ്റ്റത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതിനാല്‍, അഡോബ് ഫ്ലാഷ് പ്ലെയര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ വ്യാജ അപ്ഡേറ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോക്താക്കള്‍ അവരുടെ സിസ്റ്റത്തില്‍ ആന്റി- വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...