MORE

    ശ്രദ്ധയെന്ന പെണ്‍കുട്ടി ലവ് ജിഹാദിന്റെ ഇര; കൊലയാളി അഫ്താബിന്റെ കോലം കത്തിച്ച്‌ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

    Date:

    പനാജി: ശ്രദ്ധാ കൊലപാതകക്കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനവാലയുടെ കോലം കത്തിച്ച്‌ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍.

    ദക്ഷിണ ഗോവയിലെ കര്‍ച്ചോരം ടൗണിലാണ് അഫ്താബിന്റെ കോലം കത്തിച്ച്‌ പ്രതിഷേധം നടന്നത്. ശ്രദ്ധയുടെ കൊലപാതകം ലൗ ജിഹാദിന്റെ പരിണിതഫലമാണെന്നും കൊലയാളി അഫ്താബിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

    അതേസമയം അഫ്താബിന്റെ കൊടുംക്രൂരതയില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയാണ് ഉറ്റസുഹൃത്തുക്കള്‍. 15 വര്‍ഷത്തിലധികമായി അഫ്താബിനെ അറിയാം. കുട്ടിക്കാലം തൊട്ടേ ഒരുമിച്ച്‌ കളിച്ച്‌ വളര്‍ന്നതാണ്. ഇത്രയും ക്രൂരമായ കൊലപാതകം ചെയ്യാന്‍ അവന് കഴിയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഉറ്റസുഹൃത്ത് നിഷാന്ത് പറഞ്ഞു. പഠനത്തിലും ജോലിയിലും എല്ലാം അഫ്താബ് മിടുക്കനായിരുന്നു. സ്വഭാവത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അനുഭവപ്പെട്ടിരുന്നില്ലെന്നും സുഹൃത്ത് പ്രതികരിച്ചു.

    മെയ് 18നായിരുന്നു അഫ്താബ് അമീന്‍ പൂനവാലയെന്ന യുവാവ് ലിവിന്‍-പാര്‍ട്‌നര്‍ ആയ ശ്രദ്ധയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കാന്‍ പുത്തന്‍ ഫ്രിഡ്ജ് വാങ്ങിയിരുന്നു. അനാട്ടമി പഠിച്ചായിരുന്നു കൃത്യമായി വെട്ടിനുറുക്കിയത്. ചോരക്കറ നീക്കം ചെയ്യാനുള്ള വഴികള്‍ ഗൂഗിളില്‍ തിരഞ്ഞു. ഒടുവില്‍ 18 ദിവസമെടുത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. 2019ല്‍ ഒരു ഡേറ്റിംഗ് ആപ്പ് വഴിയായിരുന്നു അഫ്താബും ശ്രദ്ധയും പരിചയപ്പെട്ടത്. പിന്നാലെ പ്രണയത്തിലായ ഇരുവരും ഒന്നിച്ച്‌ താമസിച്ച്‌ വരുന്നതിനിടെയാണ് കൊലപാതകം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...