MORE

    ട്രംപ് ട്വിറ്ററിലേക്ക് തിരിച്ചെത്തുന്നു; മസ്‌കിന്‍റെ പ്രഖ്യാപനം

    Date:

    സാന്‍ഫ്രാന്‍സിസ്കോ: മുന്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കും.

    പുതിയ തലവന്‍ ഇലോണ്‍ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വിറ്റര്‍ യൂസര്‍മാര്‍ക്കിടയില്‍ നടത്തിയ പോളിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മസ്‌ക് പറയുന്നത്.

    2021 ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ യു.എസ് കാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെയാണ് ട്വിറ്റര്‍ ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയത്. 2020ലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാപിറ്റോളിലടക്കം യു.എസ് നഗരങ്ങളില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ച്‌ വിട്ടത്. ഇതിനു പ്രേരണ നല്‍കുന്ന തരത്തില്‍ ട്വിറ്ററിലടക്കം ആഹ്വാനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ട്രംപിനെതിരായ നടപടി.

    ട്വിറ്ററില്‍ തിരിച്ചെത്താന്‍ ട്രംപ് പലതവണ നീക്കം നടത്തിയിരുന്നെങ്കിലും അനുകൂലമായ നടപടിയുണ്ടായിരുന്നില്ല. പിന്നീട് ‘ട്രൂത്ത് സോഷ്യല്‍’ എന്ന പേരില്‍ ട്രംപ് സ്വന്തമായി ഒരു സമൂഹമാധ്യമത്തിന് തുടക്കമിടുകയും ചെയ്തു. ഇതുവഴി അനുയായികളുമായി സംവദിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടാക്കാനായിരുന്നില്ല.

    മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ട്രംപിനെ തിരിച്ചെത്തിക്കാന്‍ നീക്കമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മസ്‌ക് സ്വന്തം അക്കൗണ്ടില്‍ തന്നെ ട്രംപിനെ തിരിച്ചെടുക്കണോ എന്ന് ചോദിച്ച്‌ വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ 51.8 ശതമാനം പേര്‍ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 48.2 ശതമാനം എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ട്രംപിനെ തിരിച്ചെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...