മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ നവംബര്‍ 25ന് റിലീസ് ചെയ്യും.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ബാല സ്വന്തം ഡയലോഗുകളുമായി വരുന്ന സിനിമ കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഉണ്ണി മുകുന്ദന് നായകനും നിര്‍മാതാവുമാകുന്ന സിനിമ, അനൂപ് പന്തളം സംവിധാനം ചെയ്യുന്നു.മനോജ് കെ. ജയന്, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന് പാവുമ്ബ, ബോബന് സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍ , ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

