ഈ ലോകകപ്പിലെ ഫേവറേറ്റ്‌സുകളില്‍ ഒരു ടീമാണ് ഇംഗ്ലണ്ട്. അത്രയ്ക്ക് സ്ക്വാഡ് ഡെപ്ത് അവര്‍ക്ക് കൈവശമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചു തെളിഞ്ഞവരാണ് ടീമിലെ എല്ലാവരും തന്നെ.
സ്ക്വാഡില്‍ ജൂഡ് ബെല്ലിംഗ്ഹാം മാത്രമാണ് പ്രീമിയര്‍ ലീഗിന് പുറത്ത് നിന്നുള്ള ഏക താരം. എന്തായാലും സൗത്ത്ഗേറ്റിന്‍്റെ ഇംഗ്ലീഷ് പട ഇന്ന് ഖത്തര്‍ ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ഇറാന്‍ ആണ് ഇംഗ്ലണ്ടിന്‍്റെ എതിരാളികള്‍. ദോഹയിലെ ഖലീഫ ഇന്‍്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഹാരി കെയ്ന്‍്റെ നേതൃത്വത്തില്‍ ഉള്ള ഇംഗ്ലണ്ട് ആക്രമണനിരയെ ഇറാന്‍ എങ്ങനെ തടഞ്ഞു നിര്‍ത്തും എന്നതിനെ ആശ്രയിച്ച് ആയിരിക്കും ഇന്നത്തെ മത്സരഫലം നിര്‍ണയിക്കപ്പെടുക.

