MORE

    ആറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് തടഞ്ഞു; ഇന്ത്യക്കാരനെ ആദരിച്ച്‌ ദുബായ് പൊലീസ്

    Date:

    ദുബായ്: ആറു കോടിയിലേറെ രൂപ (27,57,158 ദിര്‍ഹം) അടങ്ങിയ ബാഗുമായി ഓടിയ കള്ളനെ പിടികൂടിയ ഇന്ത്യക്കാരനെ ആദരിച്ച്‌ ദുബായ് പൊലീസ്. കെഷൂര്‍ കാര ചവദ കരു ഘേല എന്ന ഇന്ത്യക്കാരനെയാണ് ധീരതയുടെ പേരില്‍ ആദരിച്ചത്. തിങ്കളാഴ്ച നായിഫ് പ്രദേശത്ത് കെഷൂരിന്റെ ജോലിസ്ഥലത്തിനു സമീപമായിരുന്നു തട്ടിപ്പ് ശ്രമം നടന്നത്.

    ഒന്‍പതര കോടിയോളം രൂപ (42,50,000 ദിര്‍ഹം) അടങ്ങിയ രണ്ടു ബാഗുകളുമായി രണ്ട് ഏഷ്യക്കാര്‍ നടന്നുവരുമ്ബോള്‍ പ്രധാന പ്രതിയും കൂട്ടാളികളും ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടു ബാഗുകളില്‍ ഒന്ന് തട്ടിയെടുക്കുകയായിരുന്നു. ഏഷ്യക്കാര്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. അപ്പോഴാണ് മോഷ്ടിച്ച ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേയ്ക്ക് ഓടിവരുന്നത് കെഷൂര്‍ കണ്ടത്. അയാള്‍ ധൈര്യം സംഭരിച്ച്‌ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മല്‍പിടുത്തത്തിനൊടുവില്‍ മോഷ്ടാവിനെ പൊലീസ് പട്രോളിങ് എത്തി അറസ്റ്റ് ചെയ്യുന്നതുവരെ നിലത്തു കിടത്തുകയും ചെയ്തതായി മേജര്‍ ജനറല്‍ തഹ്ലാക്ക് പറഞ്ഞു.

    കെഷൂരിനെ മേജര്‍ ജനറല്‍ അല്‍ മന്‍സൂരി അഭിനന്ദിച്ചു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ മേജര്‍ ജനറല്‍ ഡോ. അദേല്‍ അല്‍ സുവൈദി, ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍, ദുബായ് പൊലീസ് കൗണ്‍സില്‍ ഓഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍, മേജര്‍ ജനറല്‍ താരിഖ് തഹ്ലക്ക്, നായിഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍, ബര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം സൊറൂര്‍, കൂടാതെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ആണുള്ളത്.

    കള്ളനെ തടയാനും അവന്റെ ശ്രമം പരാജയപ്പെടുത്താനുമുള്ള യുവാവിന്റെ പരിശ്രമത്തെയും ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജോലിസ്ഥലത്തും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും ഇടയില്‍ കെഷൂരിനെ ആദരിക്കുന്നത് കമ്മ്യൂണിറ്റി പങ്കാളിത്തം എന്ന ആശയം ശക്തിപ്പെടുത്തുന്നതിലും വ്യക്തികള്‍ക്കിടയില്‍ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിലും ദുബായ് പൊലീസിന്റെ താല്‍പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മേജര്‍ ജനറല്‍ അല്‍ മന്‍സൂരി വിശദീകരിച്ചു. ആദരവിന് കെഷൂര്‍ നന്ദി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...