ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ഇന്നലെ രാവിലെ മുതലുണ്ടായ സെര്‍വര്‍ തകരാറിനു പിന്നില്‍ റാന്‍സംവെയര്‍ ആക്രമണമെന്ന് സംശയം.
രജിസ്ട്രേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ തകരാറ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് റാന്‍സംവെയര്‍ ആക്രമണമാണോ എന്ന സംശയം ഉയര്‍ന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

