ഹൈദരാബാദ്
തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോഴ കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് വീണ്ടും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം.
കേസില്‍ 21ന് മുമ്ബ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷക സംഘം സന്തോഷിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയും ഹാജരായിട്ടില്ല. എന്ന് ഹാജരാകുമെന്നു പറയാതെ സന്തോഷ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെലങ്കാന അഡ്വക്കറ്റ് ജനറല്‍ ബി എസ് പ്രസാദ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്കാന് കോടതി നിര്‍ദേശിച്ചത്.
നോട്ടീസില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള സന്തോഷിന്റെ ഹര്‍ജി കഴിഞ്ഞ 19ന് കോടതി തള്ളിയിരുന്നു. നോട്ടീസ് കൈപ്പറ്റുംവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി എസ്ഐടിയോട് നിര്‍ദേശിച്ചിരുന്നു. ഈ കേസ് 29ന് വീണ്ടും പരിഗണിക്കും.

