ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും.
2023-24 സാമ്ബത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് യോഗം. നികുതി പരിഷ്കരണം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ നിലപാട് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ മൂലധന നിക്ഷേപ പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തേണ്ട തുക സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുക്കും. ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത് വൈകുന്ന സാഹചര്യത്തില്‍ ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക നീട്ടുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് സാധ്യത. ധനമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമ്ബത്തിക വിദഗ്ധര്‍ , വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗവും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.

