ന്യൂഡല്‍ഹി: നായ കുരച്ച് ചാടിയതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് 2018 ല്‍ ആസ്ട്രേലിയന്‍ യുവതിയെ കൊന്ന കേസില്‍ പിടിയിലായ ഇന്ത്യന്‍ നഴ്സ് രജ്വിന്ദര് സിങ്.
ഡല്‍ഹി പൊലീസിനു മുമ്ബാകെ നടത്തിയ കുറ്റസമ്മതത്തിലാണ് രജ്വിന്ദര് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാര്യയുമായി രൂക്ഷമായ തര്‍ക്കത്തിന് ശേഷം 38 കാരനായ രജ് വിന്ദര്‍ സിങ് ക്യൂന്‍സ് ലാന്റിലെ വാങ്കെട്ടെ ബീച്ചില്‍ എത്തിയതായിരുന്നു. പഴങ്ങളും അവ മുറിക്കാനായി കത്തിയും കൊണ്ടാണ് ബീച്ചിലേക്ക് വന്നത്. ഈ സമയം ഫാര്‍മസി ജീവനക്കാരിയായ ടോയാ കോര്‍ഡിങ്ലെ തെന്റ നായയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. നായ രജ്വിന്ദറിനു നേരെ കുരച്ച് ചാടി. ഇതോടെ രജ് വിന്ദറും കോര്ഡിങ്ലെയും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി. അതിനെ തുടര്‍ന്ന് ഇയാള്‍ കോര്‍ഡിങ്ലെയെ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതി മരിച്ചതോടെ ഇയാള്‍ മൃതദേഹം മണലില്‍ കുഴിച്ചിട്ടു. നായയെ മരത്തില്‍ കെട്ടിയിടുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ രണ്ട് ദിവസത്തിനുള്ളില്‍ ജോലി ഒഴിവാക്കി ഭാര്യയെയും മൂന്ന് കുട്ടികളെയും ആസ്ട്രേലിയയില്‍ തന്നെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.
രജ് വിന്ദര്‍ സിങ്ങിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ഡല്റി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ നവംബറില്‍ ആസ്ട്രേലിയന്‍ ഹൈകമീഷന് പ്രതിയെ പിടികൂടുന്നവര്‍ക്ക് അഞ്ചുകോടി ഇനാം വാഗ്ദാനം ചെയ്തിരുന്നു.

