MORE

    മൂന്ന് ആം ആദ്മി മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍; ഡല്‍ഹിയിലും രക്ഷയില്ലാതെ എഎപി

    Date:

    ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുന്നു.

    മൂന്ന് ആം ആദ്മി മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി കന്റോണ്‍മെന്റില്‍ നിന്നുള്ള കമാന്‍ഡോ സുരേന്ദ്ര സിംഗ്, ത്രിലോക്പുരിയില്‍ നിന്നുള്ള രാജു ദിങ്കന്‍, ഗോകല്‍പൂരില്‍ നിന്നുള്ള ചൗധരി ഫത്തേ സിംഗ് എന്നിവരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് വച്ചാണ് ചടങ്ങ് നടന്നത്.

    ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ അദേശ് ഗുപ്ത നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മിയുടെ ഇരട്ടത്താപ്പ് കണ്ട് മടുത്ത നേതാക്കളാണ് ബിജെപിയില്‍ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി വിജയ് ഗോയലും പാര്‍ട്ടി വക്താവ് സമ്ബിത് പത്രയും പരിപാടിയില്‍ പങ്കെടുത്തു.

    ആം ആദ്മി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും സ്വന്തം നേതാക്കളുടെ പിന്തുണ പോലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും സമ്ബിത് പത്ര പറഞ്ഞു. അതിനാലാണ് ആം ആദ്മിയിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് വരുന്നത്.

    2020 ല്‍ ആം ആദ്മിയില്‍ നിന്ന് രാജിവച്ച നേതാവാണ് സുരേന്ദ്ര സിംഗ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ആം ആദ്മി എല്ലാ സീറ്റുകളും പണം വാങ്ങിയാണ് വിറ്റത് എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ തനിനിറം പുറത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ചൗധരി ഫത്തേ സിംഗ് 2015 ലാണ് ആം ആദ്മി വിട്ടത്. സാധാരണ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ഒരു വിലയുമില്ലെന്നാണ് ആം ആദ്മി മുന്‍ എംഎല്‍എയായിരുന്ന രാജു ദിങ്കന്‍ പറഞ്ഞത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...