MORE

    വ്യാജ ആധാര്‍കാര്‍ഡ് ഉപയോഗിച്ച്‌ വിമാനത്തില്‍ യാത്ര ചെയ്തു ; ഒളിവില്‍ കഴിയുന്ന ഇര്‍ഫാന്‍ സോളങ്കിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

    Date:

    ന്യൂഡല്‍ഹി : സമാജ്വാദി എംഎല്‍എ ഇര്‍ഫാന്‍ സോളങ്കിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ വിമാനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട കേസിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

    ഇയാള്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണ്. ഇതിന് പുറമെ കേസില്‍ മുതിര്‍ന്ന വനിതാ എസ്പി നേതാവ് നൂറി ഷൗക്കത്തിനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ജോയിന്റ് പോലീസ് കമ്മീഷണര്‍ ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.

    സോളങ്കിക്ക് വ്യാജ ആധാര്‍കാര്‍ഡ് ലഭിക്കാന്‍ സഹായിച്ചതിനാണ് നൂറി ഷൗക്കത്തിനെ അറസ്റ്റ് ചെയ്തത്.അഷ്റഫ് അലി, അന്‍വര്‍ മന്‍സൂരി, അക്തര്‍ മന്‍സൂരി എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്ന് പേര്‍. ഇവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസില്‍ ഇസ്രത്ത് അലി, അമ്മാര്‍ ഇലാഹി എന്നിവര്‍ കൂടെ പിടിയിലാവാനുണ്ട്.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കമ്ബ്യൂട്ടറുകളും പ്രിന്ററുകളും പോലീസ് പിടിച്ചെടുത്തു.

    രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇര്‍ഫാന്‍ സോളങ്കി. ഈ കേസുകളിലെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നവംബര്‍ 11 ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ഇയാള്‍ യാത്ര ചെയ്യുകയായിരുന്നു. ആധാര്‍ കാര്‍ഡില്‍ സ്വന്തം ഫോട്ടോ ഉപയോഗിച്ച എംഎല്‍എ അഷ്റഫ് അലി എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്.

    സംഭവം പുറത്ത് വന്നതിന് പിന്നാലെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ സോളങ്കിയെ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളങ്കിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുവാദത്തിനായി കോടതിയില്‍ പോകാനുള്ള തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എംഎല്‍എയെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്നും പോലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...