MORE

    യു പിയിലെ ആദ്യ വനിതാ പൊലീസ് കമ്മീഷണറായി ലക്ഷ്മി സിംഗിനെ നിയമിച്ചു

    Date:

    നോയിഡ: നോയിഡ പൊലീസ് കമ്മീഷണറായി ലക്ഷ്മി സിംഗിനെ നിയമിച്ചു. സംസ്ഥാനത്ത് പൊലീസ് കമ്മീഷണറാകുന്ന ആദ്യ വനിതാ ഓഫീസറാണ് ലക്ഷ്മി.

    ഉത്തര്‍പ്രദേശിലെ 16 ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം നല്‍കിയിട്ടുണ്ട്. വാരണസി, ആഗ്ര, പ്രയാഗ് രാജ് എന്നിവിടങ്ങളിലും പുതിയ പൊലീസ് കമ്മീഷണര്‍മാരെ നിയമിച്ചു. സംസ്ഥാനത്ത് നിലവില്‍ ഏഴ് പൊലീസ് കമ്മീഷണറേറ്റുകളുണ്ട്. യു പി എസ് സി നടത്തിയ പരീക്ഷകളില്‍ ആദ്യ വനിതാ ഐ പി എസ് ടോപ്പര്‍ എന്ന ബഹുമതിയും ഇവര്‍ നേടിയിട്ടുണ്ട്. കൂടാതെ ഹെെദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാഡമിയിലെ മികച്ച പ്രൊബഷണറായി തിരഞ്ഞെടുത്തിരുന്നു. പരിശീലനത്തിനിടെ ലക്ഷ്മി സിംഗിന് പ്രധാനമന്ത്രിയുടെ സില്‍വര്‍ ബേഷന്‍, ആഭ്യന്തര മന്ത്രിയുടെ പിസ്റ്റള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...