MORE

    ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഭരണം നിലനിര്‍ത്താന്‍ ബിജെപി, നിലയുറപ്പിക്കാന്‍ ആം ആദ്മി, അടിപതറുമോ കോണ്‍ഗ്രസിന്?

    Date:

    അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

    രാവിലെ എട്ട് മണിയോടെ പോളിംഗ് ആരംഭിക്കും. സൗരാഷ്‌ട്ര കച്ച്‌ മേഖലകളിലും തെക്കന്‍ ഗുജറാത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

    ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച നേടാനാകും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമല്ല പോരാട്ടം. മൂന്നാമനായി എഎപിയും രംഗത്തെത്തിയിട്ടുണ്ട്. 88 സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗഡ് വിയും, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഇതോടെ ത്രികോണ പോരാട്ടം നടക്കുന്ന ഗുജറാത്തിലേക്ക് രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്.

    ബിഎസ്പി ആദ്യഘട്ടത്തില്‍ 57 സ്ഥാനാര്‍ത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ (ബിടിപി) 14ഉം സമാജ്വാദി പാര്‍ട്ടിയുടെ 12-ഉം സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ടും സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്.

    ആദ്യഘട്ടത്തില്‍ ഏകദേശം 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 718 പേര്‍ പുരുഷന്മാരും 70 പേര്‍ സ്ത്രീകളുമുണ്ട്.

    പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ എത്തിച്ചാണ് ബിജെപി ഇത്തവണ വമ്ബന്‍ പ്രചാരണം നടത്തിയത്. ആം ആദ്മിക്ക് വേണ്ടി ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും എത്തി. കോണ്‍ഗ്രസ് ആകട്ടെ ഭാരത് ജോഡോ യാത്രയുമായി നാടുനീളെ പ്രചാരണം നടത്തുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...