MORE

    ഇ.എസ്.ഐ കോര്‍പറേഷനില്‍ 33 സ്പെഷലിസ്റ്റ്

    Date:

    തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ഇ.എസ്.ഐ കോര്‍പറേഷന്‍ മെഡിക്കല്‍ സ്പെഷലിസ്റ്റുകളെ (ഗ്രേഡ് 2, സീനിയര്‍ സ്കെയില്‍) തേടുന്നു.

    നേരിട്ടുള്ള നിയമനമാണ്. വിവിധ സ്പെഷാലിറ്റികളിലായി തെലങ്കാനയില്‍ 20 ഒഴിവുകളും തമിഴ്നാട്ടില്‍ 13 ഒഴിവുകളുമുണ്ട്. അടിസ്ഥാന ശമ്ബളം 78,800 രൂപ. ക്ഷാമബത്ത, നോണ്‍പ്രാക്ടിസിങ് അലവന്‍സ്, വീട്ടുവാടക ബത്ത, യാത്രാബത്ത ആനുകൂല്യങ്ങളും ലഭിക്കും.

    കാര്‍ഡിയോളജി, എന്‍ഡോക്രിനോളജി, ഗ്യാസ്ട്രോ എന്ററോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി/ബേണ്‍സ്, യൂറോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ന്യൂറോസര്‍ജറി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി/കാര്‍ഡിയോ തൊറാസിക് സര്‍ജറി സ്പെഷാലിറ്റികളിലാണ് ഒഴിവുകള്‍.

    യോഗ്യത: ബന്ധപ്പെട്ട സ്പെഷാലിറ്റിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും അഞ്ചു വര്‍ഷത്തെ എക്സ്പീരിയന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തനപരിചയം ഉണ്ടാകണം. ആവശ്യത്തിന് വര്‍ക്ക് എക്സ്പീരിയന്‍സുള്ളവരുടെ അഭാവത്തില്‍ കുറഞ്ഞ എക്സ്പീരിയന്‍സുള്ളവരെയും പരിഗണിക്കും.

    പ്രായപരിധി 27.12.2022ല്‍ 45. ഇ.എസ്.ഐ ജീവനക്കാര്‍/സര്‍ക്കാര്‍ ജീവനക്കാര്‍/എസ്.സി/എസ്.ടി /ഒ.ബി.സി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. റിക്രൂട്ട്മെന്റ് വിജ്ഞാപനം, അപേക്ഷഫോറം എന്നിവ www.esic.nic.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷകള്‍ റീജനല്‍ ഡയറക്ടര്‍, ഇ.എസ്.ഐ കോര്‍പറേഷന്‍, ഹൈദരാബാദ്/ചെന്നൈ മേല്‍വിലാസത്തില്‍ ഡിസംബര്‍ 27നകം ലഭിക്കണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...