MORE

    ഗുജറാത്ത് രണ്ടാംഘട്ടത്തിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും

    Date:

    ഗുജറാത്ത്: ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രചരണ പരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

    93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

    14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് ആണ് രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 5ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേല്‍ ഉള്‍പ്പടെ 833 സ്ഥാനാര്‍ഥികള്‍ ആണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് രാജ്യസഭാ എംപി ഡോ. ആമി യാഗ്നിക് ആണ് ഘട്ട്‌ലോദ്യ മണ്ഡലത്തില്‍ ഭൂപേന്ദ്ര ഭായ് പട്ടേലിനെ നേരിടുന്നത്. ഘട്ട്‌ലോദ്യ ഉള്‍പ്പടെ കനത്ത പോരാട്ടം നടക്കുന്ന നിരവധി മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തിലും ഉണ്ട്.

    കോണ്‍ഗ്രസ്, ബി.ജെ.പി, ആംആദ്മി പാര്‍ട്ടികളിലായി നിരവധി പ്രമുഖരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. സഖ്യകക്ഷിയായ എന്‍സിപിക്ക് വേണ്ടി കോണ്‍ഗ്രസ് വിട്ടു നല്‍കിയ ദേവഗഡ് ബാരിയ, നരോദ, ഉമ്രേത്ത് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് ആണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചരണ പരിപാടികള്‍ ഇന്നലെ ആണ് അഹമ്മദാബാദില്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് ഷോ നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 35 ഇടങ്ങളില്‍ ആണ് പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയത്.

    കോണ്‍ഗ്രസിന്റെ അവസാനവട്ട പ്രചരണ പരിപാടികള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തോടെ ആണ് തുടക്കം കുറിച്ചത്. ഇന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് ബി.ജെ.പി ആംആദ്മി പാര്‍ട്ടികള്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...