മംഗളൂരു: പോക്സോ കേസില്‍ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി.
യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്ബളത്തില്‍ നിന്ന് പിഴ ഒടുക്കണമെന്നാണ് ജില്ലാ രണ്ടാം അഡിഷണല്‍ എഫ്ടിഎഫ്സി പോക്സോ കോടതി ഉത്തരവിട്ടത്. പൊലീസ് ഇന്‍സ്പെക്ടര്‍ രേവതി സബ് ഇന്‍സ്പെക്ടര്‍ റോസമ്മ എന്നിവര്‍ക്കാണ് പിഴ വിധിച്ചത്. രണ്ട് പൊലീസുകാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു.

