MORE

    മുസ്‍ലിം സ്ഥാനാര്‍ഥിയില്ലാത്ത ബി.ജെ.പിക്ക് വോട്ടുപിടിക്കാന്‍ മുസ്‍ലിം രാഷ്ട്രീയ മഞ്ചും

    Date:

    അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ അഹ്മദാബാദ് നഗരത്തിലെ മുസ്‍ലിം വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ ആര്‍.എസ്.എസ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കി.

    കെ.എസ്. സുദര്‍ശന്‍ സര്‍സംഘ് ചാലക് ആയ കാലത്ത് മുസ്‍ലിംകളെ ആര്‍.എസ്.എസിന്റെ ഭാഗമാക്കാന്‍ ഇന്ദ്രേഷ് കുമാറിന്റെ രക്ഷാകര്‍തൃത്വത്തിലുണ്ടാക്കിയതാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ച്.

    182 അംഗ നിയമസഭയിലേക്ക് ഒരു മുസ്‍ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താന്‍ തയാറാകാത്ത ബി.ജെ.പിക്ക് വേണ്ടി മുസ്‍ലിം വോട്ടുകള്‍ നിര്‍ണായക മണ്ഡലങ്ങളില്‍ അവരുടെ വോട്ടുറപ്പിക്കാനാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ നേതാവ് മുഹമ്മദ് അഫ്സല്‍ എത്തിയത്. ബില്‍കീസ് ബാനു കേസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ചില ആക്ടിവിസ്റ്റുകളുടെ കൂടി സഹകരണത്തോടെയാണ് മുസ്‍ലിം സമുദായത്തിനിടയില്‍ ബി.ജെ.പിയെ അനുകൂലിക്കാനുള്ള ശ്രമം നടത്തിയത്.

    അഹ്മദാബാദില്‍ ചില മുസ്‍ലിംകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഹമ്മദ് അഫ്സല്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മുസ്‍ലിംകള്‍ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു. മുസ്‍ലിംകള്‍ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമാണെന്നും അവരെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...