MORE

    ഏഴ് സീറ്റുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

    Date:

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ സീറ്റിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും.

    മുന്‍ പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി ലോക്സഭ സീറ്റിലേക്കും ഖതൗലി, റാംപുര്‍ നിയമസഭ സീറ്റുകളിലേക്കുമാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ്.

    മുസാഫര്‍പുര്‍ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട ബി.ജെ.പിയിലെ വിക്രം സിങ് സെയ്നിയും വിദ്വേഷ പ്രസംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സമാജ്‍വാദി പാര്‍ട്ടിയിലെ അഅ്സം ഖാനും അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്നാണ് യു.പി. നിയമസഭ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ്.

    ബിഹാറില്‍ ബി.ജെ.പിയുമായി ജെ.ഡി.യു വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് കുര്‍ഹാനി മണ്ഡലത്തില്‍ നടക്കുന്നത്. ഒഡിഷയിലെ പദംപുര്‍ മണ്ഡലത്തില്‍ ബി.ജെ.ഡി എം.എല്‍.എ ബിജയ് രഞ്ജന്‍ സിങ് ബാരിഹയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

    ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ഭാനുപ്രതാപുര്‍ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ സര്‍ദാര്‍ശഹര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ ബന്‍വര്‍ ലാല്‍ ശര്‍മയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...