MORE

    ‘വലിയ മനുഷ്യനാണു ശശി തരൂര്‍; അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്; വ്യാമോഹമുള്ളവരല്ല; സുധാകരന്‍ യുവാക്കളുടെ കൂടെ നില്‍ക്കണം’; സുധാകരനെ വേദിയിലിരുത്തി ടി. പത്മനാഭന്റെ അഭ്യര്‍ത്ഥന

    Date:

    കണ്ണൂര്‍: ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ ശക്തമായ പിന്തുണയുമായി കഥാകൃത്ത് ടി.പത്മനാഭന്‍. കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ പുരസ്‌കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ അഭ്യര്‍ത്ഥന. വലിയ മനുഷ്യനാണു ശശി തരൂര്‍. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും പത്മനാഭന്‍ പറഞ്ഞു.

    കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ചെറുപ്പക്കാരുടെ കൂടെ നില്‍ക്കണമെന്നും ടി.പത്മനാഭന്‍ അഭ്യാര്‍ത്ഥിച്ചു. തരൂര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും വിട്ടുനില്‍ക്കുന്ന സാഹചര്യമാണ്. തന്റെ പരിപാടികളില്‍നിന്നു നേതാക്കള്‍ വിട്ടുനില്‍ക്കുന്നതു ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂര്‍ എടുത്തത്. ഒരു പരിപാടിക്ക് വരാന്‍ കഴിയാത്തവര്‍ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കില്‍ യുട്യൂബില്‍ പ്രസംഗം കാണാന്‍ അവസരം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

    തരൂരിന്റെ തെക്കന്‍ പര്യടനത്തിലെ ഏക പാര്‍ട്ടി പരിപാടിയുടെ കാര്യത്തിലാണ് കോട്ടയത്തെ പാര്‍ട്ടി ഇടഞ്ഞത്. ഡിസിസിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവര്‍ത്തിക്കുമ്ബോള്‍ തരൂര്‍ അത് നിഷേധിക്കുകയാണ്. ഉന്നത നേതാക്കള്‍ വിവാദങ്ങളില്‍ പ്രതികരിക്കാതെ ജാഗ്രത പാലിക്കുകയാണ്.

    തരൂരുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഉയര്‍ന്ന വിവാദത്തില്‍ എഐസിസി നിലവില്‍ ഇടപെടേണ്ടതില്ലെന്നും അഭിപ്രായഭിന്നത ഉണ്ടെങ്കില്‍ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...