ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഇന്നലെ നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 60 ശതമാനം പേര് വോട്ട് ചെയ്തു. 2017ല്‍ 70ശതമാനമായിരുന്നു പോളിംഗ്.
ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും പുതിയ എതിരാളികളായ ആംആദ്മിപാര്‍ട്ടിയും തമ്മില്‍ ത്രികോണ പോരാട്ടം നടക്കുന്ന ഗുജറാത്തില്‍ ആദ്യഘട്ടത്തിലും പോളിംഗ് കുറഞ്ഞിരുന്നു.ഒന്നാം ഘട്ടത്തില്‍ പോളിംഗ് കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ രണ്ടാം ഘട്ടത്തില്‍ ബൂത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഏറെ പ്രചാരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പതിവുപോലെ ഇന്നലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, രാവിലെ മുതല്‍ പോളിംഗ് മന്ദഗതിയിലായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് 34ശതമാനവും മൂന്നുമണിക്ക് 55ശതമാനമായിരുന്നു പോളിംഗ്. രണ്ടും ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

