ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വിചാരണ നേരിടും.
ആശിഷിന്‍റെ അപ്പീല്‍ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്.
2020 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ 4 കര്‍ഷകരും ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടത്. ടിക്കുനിയ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞ് തിരിച്ച് പോകവേ ആശിഷിന്റെ നേതൃത്വത്തില്‍ മൂന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ ഓടിച്ച് കയറ്റിയെന്നാണ് കേസ്.
ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 5,000 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകം ആസൂത്രിതമാണെന്നാണ് പറയുന്നത്. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദര്‍ ശുക്ലയും തെളിവ് നശിപ്പിച്ചതിന് പ്രതിയാണ്. കേസില്‍ ആകെ 14 പ്രതികളാണുള്ളത്.

