MORE

    വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    Date:

    തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    വിഴിഞ്ഞം സമരസമിതിയുടെ ഉന്നത നേതാവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. തുറമുഖ നിര്‍മാണം നിര്‍ത്താന്‍ കഴിയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തെ ചില ബാഹ്യശക്തികള്‍ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

    ഞാന്‍ ഒരു സ്റ്റേറ്റ്സ്‍മാന്‍ ആയി ആക്‌ട് ചെയ്യണം എന്നാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാരിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചര്‍ച്ച നടത്തുന്നത്. ആഗസ്റ്റ് 16 നാണ് വിഴിഞ്ഞ സമരം തുടങ്ങുന്നത്. മന്ത്രിസഭ ഉപസമിതി ഓഗസ്റ്റ് 19 ന് ചര്‍ച്ച നടത്തി. 24 ന് വീണ്ടും ചര്‍ച്ച ചെയ്തു. അതായത് ഓഗസ്റ്റ് മാസത്തില്‍ രണ്ട് ചര്‍ച്ച നടത്തി. സെപ്തംബര്‍ 5,23 തിയതികളില്‍ വീണ്ടും ചര്‍ച്ചകള്‍ നടന്നു. കൂടാതെ അനൗദ്യോഗിക ചര്‍ച്ചകള്‍ വേറെയും നടത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    പൊലീസ് സ്റ്റേഷന്‍ അക്രമണം പൊടുന്നനെ ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 5 പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. വാഹനങ്ങള്‍ തകര്‍ത്തു, പൊലീസ് സ്റ്റേഷന്‍ രേഖകള്‍ അടക്കം നശിപ്പിച്ചു. നാടിനും ജനതക്കും ആശങ്ക ഉണ്ടാക്കുന്ന അക്രമമാണ് നടന്നത്. അസ്വസ്ഥതയുടേയും വിദ്വേഷത്തിന്‍റെയും തീപ്പൊരി സമൂഹത്തില്‍ വീഴ്ത്തരുത്. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ പിണറായി വിജയന്‍, അടിയന്ത പ്രമേയം അനുവദിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രമേയം പിന്‍വലിച്ചു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...