കൊച്ചി: കേരള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി.
സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാന്‍സലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി.
സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിന്‍വലിക്കുന്നതിനു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേസ് പരിഗണിക്കുമ്ബോള്‍ സെനറ്റ് അംഗങ്ങള്‍ ചട്ടങ്ങള്‍ അനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, സെനറ്റ് അംഗങ്ങള്‍ക്ക് എങ്ങനെയാണ് ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്യാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. അവരെ നിയമിച്ചത് ചാന്‍സലര്‍ ആണെന്ന് വ്യക്തമാക്കാനായിരുന്നു ചോദ്യം. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്.

