ന്യൂഡല്‍ഹി: 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് വിരാമമിട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപി 136 സീറ്റുകള്‍ നേടി. ബിജെപിക്ക് 100 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് 10 സീറ്റിലേക്ക് ചുരുങ്ങി. അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് 126 സീറ്റുകളാണ് വേണ്ടത്. തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി കോര്‍പ്പറേഷന്‍ ബിജെപിയാണ് ഭരിക്കുന്നത്. 2017ലാണ് അവസാന തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എഎപി 48 വാര്‍ഡുകളും കോണ്‍ഗ്രസ് 27 വാര്‍ഡുകളും നേടിയിരുന്നു.

