ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളാണ് രാം ഗോപാല്‍ വര്‍മ്മ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ ഒരു കാലത്ത് നിരവധി ഹിറ്റ് സിനിമകള്‍ ബോളിവുഡിന് സമ്മാനിച്ച അദ്ദേഹത്തിന് ഇന്ന് ബോളിവുഡില്‍ പ്രസക്തി നഷ്ടമായി വരികയാണ്. ഇതിനിടെ ഇതാ ആര്‍ജിവിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ തിരുമ്മുന്നതും വിരലുകള്‍ വായിലിടുന്നതുമെല്ലാം കാണാം. തന്റെ സിനിമകളുടെ പ്രൊമോഷന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് രാം ഗോപാല്‍ വര്‍മ്മ എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
തെലുങ്കിലെ മുന്‍നിര നടിയായ ആശുവിനൊപ്പമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടി സോഫയിലും രാം ഗോപാല്‍ വര്‍മ്മ നിലത്തുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്ത് അദ്ദേഹം നടിയുടെ കാല് മസാജ് ചെയ്ത് കൊടുക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ചെയ്ത പുതിയ ചിത്രമാണ് ഡെയിഞ്ചറസ്.
ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അദ്ദേഹം ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡിസംബര്‍ 6ന് രാത്രി 9.30നാണ് വീഡിയോ പുറത്തുവന്നത്. ഇതിന് തൊട്ടുമുമ്ബായി ‘ഡെയ്ഞ്ചറസായ ഞാന്‍ ഇരട്ടി ഡെയ്ഞ്ചറായ ആശു റെഡ്ഡിക്കൊപ്പം’ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടുള്ള ഒരു ചിത്രം രാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ചിരുന്നു. പുറത്ത് വന്ന വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെ ഇപ്പോള്‍ ഏറെ നിരാശരാക്കിയിരിക്കുകയാണ്. ഭാവിയില്‍ സ്പായോ മസാജ് പാര്‍ലറോ തുടങ്ങാന്‍ പദ്ധതിയുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

