MORE

    നോട്ട് നിരോധനം : തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം, കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

    Date:

    ന്യൂഡല്‍ഹി : 2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും നിര്‍ദ്ദേശിച്ചു.

    2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് എതിരെ സുപ്രീംകോടതിയില്‍ നല്‍കിയ 58 ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വൈകിപ്പിച്ചിരിക്കെയാണ് പുതിയ നടപടി. ഡിസംബര്‍ പത്തിനകം രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

    ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്. ആര്‍.ബി.ഐയ്ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ശ്യാം ദിവാന്‍ എന്നിവരുടെ വാദങ്ങ( കേട്ടതിന് ശേഷമാണ് കോടതി കേന്ദ്രത്തോട് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാദങ്ങള്‍ കേട്ട് രേഖകള്‍ പരിശോധിക്കുന്നത് വരെ വിധി നീട്ടി വച്ചിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

    അതേസമയം ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൗരന് വരെ ലഭ്യമാകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ചൊവ്വാഴ്ച സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് നേരിടേണ്ടിവന്ന ദുരിതം സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതി ന്ര്‍ദ്ദേശം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...