ജയ്പൂര്‍ : കോണ്‍ഗ്രസ് മന്ത്രിയുടെ അശ്ലീല വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. രാജസ്ഥാന് ന്യൂനപക്ഷ കാര്യ മന്ത്രി സാലിഹ് മുഹമ്മദ് അല്പവസ്ത്രധാരിയായ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
ഇതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. മന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നതാണ് ആവശ്യം.
അടിവസ്ത്രം മാത്രം ധരിച്ചിരിക്കുന്ന യുവതിയുടെ അടുത്ത് മന്ത്രി ഇരുന്ന് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് കീഴില്‍ ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവം നടക്കുന്നത് എന്ന് ബിജെപി ആരോപിച്ചു. സാലിഹ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ അതോ വോട്ട് ബാങ്കിന് വേണ്ടി തുടരാന്‍ അനുവദിക്കുമോ എന്നും ബിജെപി ആരാഞ്ഞു.
അന്തരിച്ച മുസ്ലീം മതപണ്ഡിതനും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. സോണിയ ഗാന്ധിയുമായി സാലിഹ് മുഹമ്മദിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിന് സലേഹിനെ പുറത്താക്കാനാകില്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Tags:

