ഭീഷ്മ പര്‍വ്വം പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ സല്മാന്.
ഭീഷ്മ പര്‍വ്വം കണ്ടിറങ്ങുമ്ബോള്‍ നമ്മള് ഹീറോ ആണെന്ന് തോന്നുവെന്നും ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
സംവിധായകരായ കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്,ഹേമന്ത് റാവോ, നിപുണ്‍ ധര്‍മാധികാരി, അഭിനേതാക്കളായ പൂജ ഹെഗ്ഡെ, വരുണ്‍ ധവാന്, കാര്‍ത്തി, ശ്രീനിധി ഷെട്ടി എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ പല ഇന്‍ഡസ്റ്ററികളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ഗലാട്ട പ്ലസ് മെഗാ റൗണ്ട് ടേബിള്‍ എന്ന പരിപാടിയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
‘ഭീഷ്മ പര്‍വ്വം പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. സിനിമ കണ്ട് പുറത്തേക്കിറങ്ങുമ്ബോള്‍ നമ്മള് ഹീറോ ആണെന്ന് തോന്നും. ഞാനാണ് മൈക്കിള്‍ എന്ന് എനിക്ക് തോന്നി. ഇത് വലിയ വിജയം ആകുമെന്ന് അമലിന് ഉറപ്പായിരുന്നു. ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നു. വാപ്പച്ചി ആ കഥാപാത്രം പൂര്‍ണമായും അദ്ദേഹത്തിന്റേതാക്കി. ആ സ്വാഗ് കണ്ട് ഞാന്‍ ഇമോഷണലായി. കാരണം കുറെ നാളായി അത് മിസ്സിംഗായിരുന്നു’ ദുല്‍ഖര്‍ പറഞ്ഞു.

