MORE

    മൊറോക്കോയുടെ വിജയത്തിലെ ആവേശം പങ്കുവെച്ച്‌ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ

    Date:

    ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്‌ മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു.

    ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പ് സെമി ഫൈനലില്‍ കടക്കുന്നത്. ദേശീയതയും ഭാഷയും നോക്കാതെ ഫുട്ബോള്‍ പ്രേമികള്‍ അത് ആഘോഷിക്കുകയാണ്.

    സ്പോര്‍ട്സ് പ്രേമി കൂടിയായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും മൊറോക്കോയുടെ വിജയത്തിന്‍റെ ആവേശം ട്വിറ്ററിലൂടെ പങ്കുവെച്ചു. “ഒരു ചരിത്ര നിമിഷം” എന്നാണ് അദ്ദേഹം എഴുതിയത്. സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യത്തിന് അഭിനന്ദനങ്ങള്‍,” അദ്ദേഹം പറഞ്ഞു. “മാരാകെച്ചിന്‍റെ (ഞാന്‍ പോയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന്) പ്രകൃതിദൃശ്യങ്ങള്‍ കാണുന്നത് അതിശയകരമാണ്. ചരിത്ര നിമിഷം, സെമി ഫൈനലിലെത്തിയ ആദ്യ ആഫ്രിക്കന്‍ രാജ്യം, മൊറോക്കോയെ അഭിനന്ദിക്കുന്നു,” പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...