MORE

    തവാംഗ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യമെത്തിയത് ആമികള്‍ തറച്ച മരക്കഷ്ണവും തോക്കുകളുമായി; ശക്തമായി പ്രതിരോധിച്ച്‌ ഇന്ത്യ, ജാഗ്രത തുടരുന്നു

    Date:

    തവാംഗ്: അരുണാചലില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ലഡാക്ക് മോഡല്‍ അതിര്‍ത്തി ലംഘനത്തിന് ശ്രമിച്ച മൂന്നൂറിലധികം വരുന്ന ചൈനീസ് സൈനികരെ നേരത്തെ ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചിരുന്നു.

    എന്നാല്‍ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

    നിലവില്‍ തവാംഗ് മേഖലയില്‍ ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ ജാഗ്രത തുടരുകയാണ്. കിഴക്കന്‍ ലഡാക്ക് മേഖലയിലും നിരീക്ഷണം ശക്തമാക്കി. എന്നാല്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

    കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും ഉള്‍പ്പെടെ കൈയ്യില്‍ കരുതിയാണ് ചൈനീസ് സൈന്യമെത്തിയത്. എന്നാല്‍ 17,000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കം ഇന്ത്യന്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കാരണം 15 ചൈനീസ് സെനികര്‍ക്ക് പരിക്കേറ്റിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...