ന്യൂഡല്‍ഹി: ഫരീദാബാദില്‍ കൈക്കൂലി വാങ്ങിയ പോലീസുകാരന് വിജിലന്‍സ് പിടിയില്‍. സബ് ഇന്‍സ്പെക്ടറായ മഹേന്ദ്ര ഉല ആണ് വിജിലന്‍സ് പിടിയിലായത്.
വിജിലന്‍സ് പിടികൂടിയതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പോത്തുമോഷണക്കേസിലാണ് പോലീസുകാരന് കൈക്കൂലി വാങ്ങിയത്.
മഹേന്ദ്ര ഉല കൈക്കൂലി വാങ്ങിയെന്ന വിവരം അറിഞ്ഞ് വിജിലന്‍സ് എത്തിയതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിജിലന്‍സ് ഇയാളെ പിടികൂടുന്നതും പണം വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പോലീസുകാരന്റെ വായില്‍ കൈകടത്തി പണം എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

