MORE

    Supreme Court: അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കൊളജീയം ശുപാര്‍ശ

    Date:

    ന്യൂഡല്‍ഹി: വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള അഞ്ച് ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് കൊളജീയം.

    രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പാറ്റ്ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനാണ് കൊളീഡിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ സുപ്രീം കോടതിയില്‍ ആറ് ഒഴിവുകളാണുള്ളത്.

    ഇന്നലെ ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം യോഗത്തിലാണ് ഈ പേരുകള്‍ ശുപാര്‍ശ ചെയ്തത്. ഈ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ സുപ്രീം കോടതിയില്‍ 33 ജഡ്ജിമാരുണ്ടാകും.

    LAC Clash: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല, അമിത് ഷാ

    New Delhi: കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ BJP സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച്‌ പരാമര്‍ശിക്കവേ ആണ് ആദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

    രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ എഫ്‌സിആര്‍എ (Foreign Contribution Regulation Act – FCRA) രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് അതിര്‍ത്തി പ്രശ്‌നം സഭയില്‍ ഉന്നയിച്ചത് എന്ന് അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി രൂപ ഗ്രാന്‍റ് ലഭിച്ചിട്ടുണ്ടെന്നും അത് എഫ്‌സിആര്‍എ നിയമത്തിനും അതിന്‍റെ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചല്ലെന്നും അതിനാല്‍ അതിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...