ന്യൂഡല്‍ഹി: പന്ത്രണ്ട് വയസുകാരനെ ബോധരഹിതനാക്കിയ ശേഷം പതിവായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്ന മദ്രസ അദ്ധ്യാപകന് ഒളിവില്‍.
ഡല്‍ഹിയിലെ അല്‍ ജമീയത്തുല്‍ ഇസ്ലാനിയത്തുള് അറാബിയ ഖാസിമുല്‍ ഉലൂം മദ്രസ അദ്ധ്യാപകന് ഇരുപത്തിനാല് വയസുകാരനായ മുഹമ്മദ് ഇര്‍ഫാനാണ്, പോക്സോ കേസ് ഭയന്ന് ഒളിവില്‍ കഴിയുന്നത്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു
പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ഗൂഢാലോചന, പോക്സോയിലെ വിവിധ വകുപ്പുകള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അദ്ധ്യാപകനെതിരെ ഡല്‍ഹിയിലെ സരായ് രോഹിയ പോലീസ് കേസെടുത്തിരിക്കുന്നത്.
രണ്ട്- മൂന്ന് ദിവസം കൂടുമ്ബോള്‍ പാതിരാത്രിയില്‍ മുറിയിലേക്ക് അധ്യാപകന് വരുകയും തന്നെ അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ബോധരഹിതനാക്കിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി പീഡിപ്പിക്കുമായിരുന്നു.
വിദ്യാര്‍ത്ഥി പതിവായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇര്ഫാന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

