MORE

    നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

    Date:

    പ്രയാഗ്‍രാജ്: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.

    ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ സൈദാബാദിലാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 75-ലധികം കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

    കാന്തി ദേവി ജനതാ വിദ്യാലയത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ജോന്‍പൂരില്‍ നിന്ന് പ്രയാഗ്‌രാജിലേയ്‌ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ബസിന് മുമ്ബില്‍ ഉണ്ടിയിരുന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ ഗംഗാ നഗര്‍ ഡിസിപി അഭിഷേക് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ചെറിയ പരിക്കുള്ളവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയ്‌ക്കും (സിഎച്ച്‌സി), ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പ്രയാഗ്‌രാജിലെ എസ്‌ആര്‍എന്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ രണ്ട് പേരാണ് മരിച്ചതെന്നും ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...