മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ ഗാനം ബേഷറം രംഗിനെതിരെ ബിജെപി, തീവ്ര ഹിന്ദുത്വ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
ചിത്രത്തിനെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകന് വിനീത് ജിന്‍ഡാല്‍.
ഐടി മന്ത്രാലയത്തെ കൂടി കക്ഷി ചേര്‍ത്താണ് പരാതി നല്‍കിയത്. വളരെ അശ്ലീലം നിറഞ്ഞ വീഡിയോയാണിതെന്നും, ഇത് നിരോധിക്കണമെന്നുമാണ് അഭിഭാഷകന്റെ ആവശ്യം. ഈ രംഗത്തിലെ പ്രശ്നങ്ങള്‍ മാറ്റുന്നത് വരെ ആ നിരോധം തുടരണമെന്നും വിനീത് ജിന്‍ഡാല്‍ പറയുന്നു.
ഈ ഗാനം വളരെ വൃത്തിക്കെട്ടതും, അശ്ലീലവുമാണ്. ഹിന്ദുവികാരത്തിനെതിരാണ് ഗാനം. ദീപിക ഇതില്‍ കാവി നിറത്തിലുള്ള ബിക്കിനിയാണ് അണിഞ്ഞിരിക്കുന്നത്. ഷാരൂഖ് ഖാനുമൊത്ത് അവര്‍ നൃത്തം ചെയ്യുകയാണ്. ബേഷറം രംഗ് എന്ന വാക്ക് നാണമില്ലാത്ത നിറമെന്നാണ്. അവര്‍ കാവിയെയാണ് ഇത്തരത്തില്‍ അധിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ ഹിന്ദു വികാരത്തിന് അവര്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

