MORE

    ആമസോണും ഫ്ലിപ്കാര്‍ട്ടും ഒ.എന്‍.ഡി.സിക്ക് കീഴിലാകുമെന്ന് സൂചന

    Date:

    ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള വന്‍കിട ഇ-കൊമേഴ്സ് കമ്ബനികള്‍ ഉടന്‍ ഒ.എന്‍.ഡി.സിയുമായി (ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) കൈകോര്‍ക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.

    ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ.എന്‍.ഡി.സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവത്കരിക്കും. ചെറുകിട ബിസിനസുകാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും നേട്ടങ്ങള്‍ കൊയ്യാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    എന്നിരുന്നാലും, ഒ.എന്‍.ഡി.സി ശൃംഖല പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്ബ് ഇതിനായി ഒരു നിശ്ചിത എണ്ണം ആളുകള്‍ ആവശ്യമാണെന്നും മറ്റ് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “അടുത്ത 4-8 ആഴ്ചകളില്‍, ഫാഷന്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്സ്, ബ്യൂട്ടി, വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പുതിയ വിഭാഗങ്ങള്‍ ഒ.എന്‍.ഡി.സി നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

    ഇത് ശൃംഖലയിലെ സെറ്റില്‍മെന്‍റുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഇതിനായി, ഡിജിറ്റല്‍ കരാറുകളിലും സേവനതല കരാറുകളിലും നിര്‍വചിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഇടപാടുകള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജനുവരിയോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒ.എന്‍.ഡി.സി അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നെറ്റ്‌വര്‍ക്കിലെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കമ്ബനി ഫീസ് ഈടാക്കാന്‍ തുടങ്ങുമെന്നും ഒ.എന്‍.ഡി.സി സിഇഒ ടി കോശി പറഞ്ഞു. എന്നാല്‍ ഫീസ് എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...